Quantcast

മുഖ്യമന്ത്രി സ്ഥാനമൊഴിയണം, മലപ്പുറത്തെ താറടിച്ചു കാണിക്കാന്‍ ശ്രമം: പി.വി അന്‍വര്‍

മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും പിആര്‍ ഏജന്‍സി ഉണ്ടെന്ന് തെളിഞ്ഞതായും അന്‍വര്‍

MediaOne Logo

Web Desk

  • Updated:

    2024-10-02 06:35:28.0

Published:

2 Oct 2024 5:14 AM GMT

pv anwar mla
X

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും പി.വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും പിആര്‍ ഏജന്‍സി ഉണ്ടെന്ന് തെളിഞ്ഞതായും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹിന്ദു പത്രത്തിൽ വാർത്ത വന്ന് ഒരു ദിവസം കഴിഞ്ഞാണ് തിരുത്ത് നൽകിയത്. മുഖ്യമന്ത്രി നേരത്തെ പറഞ്ഞത് തന്നെയാണ് ഹിന്ദുവിലും പറഞ്ഞത്. ഇന്നലെ ആദ്യമായി കരിപ്പൂർ എയർ പോർട്ട് എന്ന് പറഞ്ഞു. മലപ്പുറം ജില്ല എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിനെ താറടിച്ച് കാണിക്കാനാണ് ദേശീയ മാധ്യമത്തിന് അഭിമുഖം നൽകിയത്. ബിജെപി-ആര്‍എസ്എസ് ഓഫീസുകളില്‍ ചര്‍ച്ചയാക്കാനായിരുന്നു തീരുമാനം. മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിൻ്റെ പൂർണ രൂപം പുറത്തുവിടണം. ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി ആലോചിച്ചാണ് മുഖ്യമന്ത്രി അഭിമുഖം വായിച്ചതെന്നും അന്‍വര്‍ ആരോപിച്ചു.



കേരളത്തിൽ ശ്രദ്ധിക്കപെടാതെ പോവുകയും അവര്‍ ലക്ഷ്യം വയ്ക്കുന്നവരില്‍ എത്തിക്കാന്‍ കഴിയുമെന്നതിനാലാണ് ഹിന്ദുവിനെ അഭിമുഖത്തിനായി സമീപിച്ചത്. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതാണ് നല്ലത്. വസ്തുതകൾ തെളിയുന്നത് വരെ മാറി നിൽക്കുമെന്ന് പറഞ്ഞാൽ കേരള ജനതക്ക് മുഖ്യമന്ത്രിയോട് ഉള്ള ബഹുമാനം വർധിക്കും. ജമാഅത്തെ ഇസ്‌ലാമി അത്ര ശക്തമാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ജമാഅത്തെ ഇസ്‌ലാമി അമീറിനെ ഭരണം ഏൽപ്പിക്കട്ടെ. പിണറായി വിജയൻ ഭരണം നടത്തുന്നതിനെക്കാൾ റിയാസിനെ ഭരണം ഏൽപ്പിക്കുന്നതാണ് നല്ലതെന്നും അന്‍വര്‍ പറഞ്ഞു.



ആര്‍എസ്എസ് - ബിജെപിയുമായി സഹകരിച്ചാൽ മാത്രമെ നേട്ടം ഉണ്ടാകൂ എന്ന തെറ്റായ ധാരണയാണ് സിപിഎമ്മിനുള്ളത്. മുസ്‍ലിം പ്രീണനമല്ല ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം. പൊലീസ് നിലപാട് , സർക്കാർ ജനവിരുദ്ധമായത് തുടങ്ങിയവയാണ് തോൽവിക്ക് കാരണമെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. മറ്റ് ആളുകൾ പോയപോലെയല്ല ഞാൻ പാർട്ടിയിൽ നിന്നും പോയത്. ജനങ്ങളുടെ വിഷയങ്ങൾ ഉന്നയിച്ചതിനലാണ് എന്നെ നേരിട്ട് എതിർക്കാൻ കഴിയാത്തത്. എ.കെ ബാലൻ ഹിന്ദു പത്രം കാണുന്നതിന് മുൻപ് ഞാൻ ഹിന്ദു പത്രം കാണാൻ തുടങ്ങിയിട്ടുണ്ട്. സാമൂഹ്യ രാഷ്ട്രീയ പാർട്ടികൊണ്ട് കാര്യമില്ല. രാഷ്ട്രീയ പാർട്ടികൊണ്ടോ കാര്യമുള്ളൂ. തൻ്റെ നിലപാട് ഒരു രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും അന്‍വര്‍ പറഞ്ഞു.



TAGS :

Next Story