സിപിഎമ്മിനെതിരെ ഭീഷണി പ്രസംഗവുമായി പിവി അൻവർ
ഇവിടെ എല്ലാവർക്കും രാഷ്ട്രീയം പറയാനും പങ്കുവെക്കാനുമുള്ള സ്വാതന്ത്രമുണ്ടെന്നും അത് തടയുന്നവരെ നേരിടുമെന്നും അൻവർ വ്യക്തമാക്കി

ചുങ്കത്തറ: മലപ്പുറം ചുങ്കത്തറയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിനെതിരെ ഭീഷണി പ്രസംഗവുമായി പിവി അൻവർ. ചുങ്കത്തറയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം പ്രവർത്തകരെ മദ്യം കൊടുത്ത് വിട്ട നേതാക്കന്മാരോട് ചെറിയ അഭ്യർത്ഥനയാണിതെന്നും തന്നെയും യുഡിഎഫ് പ്രവർത്തകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കുമെന്നും ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനല്ല മറിച്ച് മുന്നിൽ നിന്ന് പ്രവർത്തിക്കാൻ തന്നെയാണ് പഠിച്ചിട്ടുള്ളതെന്നും പി വി അൻവർ പ്രസംഗത്തിൽ പറഞ്ഞു.
ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും കുടുംബമടക്കം പണി തീർത്തുകളയുമെന്ന് വോയിസ് മെസേജ് അയച്ചെന്നും ഭീഷണിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അൻവര്‍ പറഞ്ഞു. ഇവിടെ എല്ലാവർക്കും രാഷ്ട്രീയം പറയാനും പങ്കുവെക്കാനുമുള്ള സ്വാതന്ത്രമുണ്ടെന്നും അത് തടയുന്നവരെ നേരിടുമെന്നും അൻവർ വ്യക്തമാക്കി.
Adjust Story Font
16