Quantcast

മാപ്പു പറയണമെന്ന് സാബു ജേക്കബ്; കുന്നംകുളം മാപ്പുണ്ടെങ്കില്‍ കൊടുക്കണേയെന്ന് പി.വി ശ്രീനിജന്‍

ട്വന്‍റി ട്വന്‍റിയുടെ വോട്ട് ചോദിക്കും മുൻപ് ട്വന്‍റി ട്വന്‍റിക്കെതിരെ നടത്തിയ അക്രമങ്ങളിൽ മാപ്പുപറയാൻ ശ്രീനിജൻ അടക്കമുള്ളവർ തയ്യാറാകണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-05-16 06:44:27.0

Published:

16 May 2022 5:53 AM GMT

മാപ്പു പറയണമെന്ന് സാബു ജേക്കബ്; കുന്നംകുളം മാപ്പുണ്ടെങ്കില്‍ കൊടുക്കണേയെന്ന് പി.വി ശ്രീനിജന്‍
X

കൊച്ചി: ട്വന്‍റി-ട്വന്‍റി കൺവീനർ സാബു എം. ജേക്കബിന് പരിഹസിച്ച് പി.വി ശ്രീനിജൻ എം.എൽ.എ. ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമേയെന്ന് ശ്രീനിജൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ട്വന്‍റി ട്വന്‍റിയുടെ വോട്ട് ചോദിക്കും മുൻപ് ട്വന്‍റി ട്വന്‍റിക്കെതിരെ നടത്തിയ അക്രമങ്ങളിൽ മാപ്പുപറയാൻ ശ്രീനിജൻ അടക്കമുള്ളവർ തയ്യാറാകണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ശ്രീനിജന്‍ അടക്കമുള്ളവരെ നിലയ്ക്കു നിര്‍ത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും സാബു പറഞ്ഞിരുന്നു.



അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി ട്വന്‍റി വോട്ട് ആർക്കെന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ് അറിയിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ്.സിൽവർ ലൈനും അക്രമ രാഷ്ട്രീയവും അടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചായിരിക്കും നിലപാട് സ്വീകരിക്കുക. സിൽവർ ലൈൻ സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്ന പദ്ധതിയാണ്. ജനക്ഷേമ സഖ്യത്തിന്‍റെ നേതൃസ്ഥാനം സംബന്ധിച്ച് തർക്കങ്ങൾ ഇല്ല.സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജനക്ഷേമ സഖ്യം പ്രവർത്തിക്കുമെന്നും സാബു പറഞ്ഞു.

TAGS :

Next Story