Quantcast

സിനിമാ മേഖലയിലെ സാമ്പത്തിക ഇടപാട്: പി.വി ശ്രീനിജൻ എം.എൽ.എയെ ചോദ്യം ചെയ്തു

ആദായനികുതി വകുപ്പിന്റെ കൊച്ചി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ

MediaOne Logo

Web Desk

  • Updated:

    4 July 2023 5:02 PM

Published:

4 July 2023 4:58 PM

PV Srinijan MLA was questioned by income tax
X

കൊച്ചി: പി വി ശ്രീനിജിൻ എംഎൽഎയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ആദായ നികുതി വകുപ്പിന്റെ കൊച്ചി ഓഫീസിൽ വച്ചായിരുന്നു നാലുമണിക്കൂറോളം ചോദ്യം ചെയ്തത്. നിർമാതാവുമായുളള പണമിടപാടിൽ വ്യക്തത വരുത്തുന്നതിനാണ് തന്നെ വിളിച്ച് വരുത്തിയതെന്ന് പി. വി ശ്രീനിജിൻ എം എൽ എ പ്രതികരിച്ചു.

കഴിഞ്ഞ ഡിസംബറിൽ സിനിമാ താരങ്ങളുടെയും നിർമാതാക്കളുടെയും വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഇതിൽ ഒരു നിർമാതാവ് പി.വി ശ്രീനിജൻ എം.എൽ.എയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി വെളിപ്പെടുത്തിയിരുന്നു. എം.എൽ.എ ഒന്നരക്കോടിയോളം രൂപ നിർമാതാവിന് നൽകുകയും പിന്നീട് പലിശയടക്കം മൂന്നരക്കോടി രൂപ തിരികെ വാങ്ങുകയും ചെയ്തു എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ഇന്നത്തെ ചോദ്യം ചെയ്യൽ.

TAGS :

Next Story