Quantcast

പോളിടെക്‌നിക് സിവിൽ എഞ്ചിനീയറിംഗ് പരീക്ഷയ്ക്ക് നല്‍കിയത് രണ്ട് വര്‍ഷം മുമ്പത്തെ ചോദ്യ പേപ്പര്‍

വര്‍ഷം മാത്രം തിരുത്തി ചോദ്യങ്ങള്‍ അതേപടി ഉള്‍പ്പെടുത്തിയാണ് പേപ്പര്‍ തയ്യാറാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-01-27 01:53:55.0

Published:

27 Jan 2022 1:47 AM GMT

പോളിടെക്‌നിക് സിവിൽ എഞ്ചിനീയറിംഗ്  പരീക്ഷയ്ക്ക് നല്‍കിയത് രണ്ട് വര്‍ഷം മുമ്പത്തെ  ചോദ്യ പേപ്പര്‍
X

പോളിടെക്‌നിക് സിവിൽ എഞ്ചിനീയറിംഗ് നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് നല്‍കിയത് രണ്ട് വര്‍ഷം മുമ്പത്തെ അതേ ചോദ്യ പേപ്പര്‍. വര്‍ഷം മാത്രം തിരുത്തി ചോദ്യങ്ങള്‍ അതേപടി ഉള്‍പ്പെടുത്തിയാണ് പേപ്പര്‍ തയ്യാറാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പരീക്ഷ നടന്നത്.

2019-ലെ പോളിടെക്നിക് സിവില്‍ എഞ്ചിനീയറിങ് നാലാം സെമസ്റ്റര്‍ ക്വാണ്ടിറ്റി സര്‍വെയിങ് ചോദ്യ പേപ്പറാണിത്. അഞ്ച് പേജുകളിലായുള്ളത് പത്ത് ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് ഉള്ളത്. രണ്ട് വര്ഷം മുമ്പ് വിദ്യാര്‍ഥികളെഴുതിയ അതേ പരീക്ഷയാണിത്. തിയതി മാത്രം മാറ്റി വള്ളിപ്പുള്ളി തെറ്റാതെ ചോദ്യങ്ങള്‍ അച്ചടിച്ചു വന്നിരിക്കുന്നു എന്ന് മാത്രം.

കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വര്‍ഷം നടത്താതിരുന്ന പരീക്ഷയാണ് ഇപ്പോള്‍ നടക്കുന്നത്. വേണ്ടത്ര സമയമുണ്ടായിട്ടും ഒരു ചോദ്യമെങ്കിലും മാറ്റാനോ പുതിയത് ചേര്‍ക്കാനോ പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ മെനക്കെട്ടിട്ടില്ല. സംസ്ഥാനത്താകെ പരീക്ഷ എഴുതിയ ആയിരക്കണക്കിന് വിദ്യാര്‍ഥികളോടാണ് അധികൃതരുടെ ഈ അലംഭാവം.

സാങ്കേതിക പരീക്ഷ കണ്‍ട്രോളറുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഒരേ ചോദ്യ പേപ്പര്‍ തന്നെ നല്‍കാന്‍ ഇടയാക്കിയതെന്നാണ് ആക്ഷേപം. വീഴ്ച സംബന്ധിച്ച് വിശദീകരണം നല്‍കാനും പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസ് തയ്യാറായിട്ടില്ല.

TAGS :

Next Story