Quantcast

വിഴിഞ്ഞം സമരം: ഡി.ഐ.ജി നിശാന്തിനിയെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചു

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാർ ആണ് നിശാന്തിനിയെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചത്.

MediaOne Logo

Web Desk

  • Published:

    29 Nov 2022 9:04 AM GMT

വിഴിഞ്ഞം സമരം: ഡി.ഐ.ജി നിശാന്തിനിയെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചു
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഡി.ഐ.ജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം പ്രവർത്തിക്കുക. നാല് എസ്.പിമാരും ഡി.വൈ.എസ്.പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘർഷത്തെ കുറിച്ചുള്ള അന്വേഷണവും ഇവർ നടത്തും. ഡി.സി.പി അജിത്കുമാർ, കെ.ഇ ബൈജു, മധുസൂദനൻ എന്നിവർ സംഘത്തിലുണ്ട്.

പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും 36 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തത് ഗുരുതര ക്രമസമാധാന പ്രശ്‌നമായാണ് പൊലീസും സർക്കാറും കാണുന്നത്. വിഴിഞ്ഞം പദ്ധതിക്കെതിരെ കനത്ത ജനരോഷം നിലനിൽക്കുന്നതിനാൽ ഇനിയും സംഘർഷാവസ്ഥക്ക് സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐ.ജി ആർ. നിശാന്തിനിയെ പ്രത്യേക ഓഫീസറായി നിയോഗിച്ചത്.

TAGS :

Next Story