Quantcast

സിപിഎമ്മിന് വേണ്ടിയാണ് സമസ്തയിലെ സമാന്തര പ്രവർത്തനമെന്ന് റഹ്മാൻ ഫൈസി

മലപ്പുറം എടവണ്ണപ്പാറയിൽ ഉമർ ഫൈസിക്ക് മറുപടി ആയി സംഘടിച്ച ആദർശ സമ്മേളനത്തിലാണ് പ്രതികരണം

MediaOne Logo

Web Desk

  • Updated:

    1 Nov 2024 3:03 AM

Published:

1 Nov 2024 1:59 AM

Rahman Faizy
X

കോഴിക്കോട്: സിപിഎമ്മിന് വേണ്ടിയാണ് സമസ്തയിലെ സമാന്തര പ്രവർത്തനമെന്ന് എസ്‍വൈഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റഹ്മാൻ ഫൈസി. വിവാദം ഉണ്ടാക്കുന്നവരെ മാറ്റി നിർത്തണമെന്നും റഹ്മാൻ ഫൈസി പറഞ്ഞു . മലപ്പുറം എടവണ്ണപ്പാറയിൽ ഉമർ ഫൈസിക്ക് മറുപടി ആയി സംഘടിച്ച ആദർശ സമ്മേളനത്തിലാണ് പ്രതികരണം.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് എതിരെ ഉമർ ഫൈസി മുക്കം പ്രസംഗിച്ച മലപ്പുറം എടവണ്ണപ്പാറയിലാണ് മറുവിഭാഗം ആദർശ സമ്മേളനം സംഘടിപ്പിച്ചത്. മുസ്‍ലിം ലീഗിൻ്റെ വോട്ട് ബാങ്ക് ഇല്ലാതാക്കുകയാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ ലക്ഷ്യം, സിപിഎമ്മിന് വേണ്ടിയാണ് ഇതെന്നും പരിപാടിയിൽ അധ്യക്ഷനായ എസ്‍വൈഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ റഹ്മാൻ ഫൈസി പറഞ്ഞു.

പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ചാൽ മഹല്ലുകളിൽ പ്രശ്‌നമുണ്ടാകുമെന്നും സമസ്തയിൽ നിന്ന് പാണക്കാട് കുടുംബത്തെ മാറ്റി നിർത്താൻ ശ്രമിച്ചാൽ നടക്കില്ലെന്നും എസ്‍വൈഎസ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ വിശദീകരിച്ചു.



TAGS :

Next Story