Quantcast

'രേഖകൾ വ്യാജമാണെന്ന് ബോധ്യപ്പെടുത്തിയപ്പോൾ അനിൽകുമാർ ഭീഷണിപ്പെടുത്തി': കളമശേരി ആശുപത്രിയിലെ മുൻ ജീവനക്കാരി രഹ്ന

കള്ളത്തരം ചൂണ്ടിക്കാണിക്കുകയാണ് താൻ ചെയ്തത്. തെറ്റ് ചെയ്യാത്ത തന്നെ കൂട്ടുപ്രതിയാക്കുകയാണ്. വിവാദത്തിന് പിന്നാലെ തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും രഹ്ന

MediaOne Logo

Web Desk

  • Published:

    5 Feb 2023 7:23 AM GMT

Kalamassery medica college, Rahana
X

കളമശേരി ആശുപത്രിയിലെ മുൻ ജീവനക്കാരി രഹ്ന

കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റിനെ കുറിച്ച് പുറത്ത് പറയരുതെന്ന് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് അനിൽകുമാർ ഭീഷണിപ്പെടുത്തിയെന്ന് കളമശേരി മെഡിക്കൽ കോളജിലെ മുൻ ജീവനക്കാരി രഹ്ന. കള്ളത്തരം ചൂണ്ടിക്കാണിക്കുകയാണ് താൻ ചെയ്തത്. തെറ്റ് ചെയ്യാത്ത തന്നെ കൂട്ടുപ്രതിയാക്കുകയാണ്. വിവാദത്തിന് പിന്നാലെ തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും രഹ്ന പറഞ്ഞു.

അതേസമയം കളമശ്ശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് ഗണേഷ് മോഹന്റെ നിർദേശപ്രകാരമെന്ന് സസ്പെൻഷനിലായ അഡ്മിനിസ്ട്രേറ്റീവ് അസി. അനിൽ കുമാർ. സൂപ്രണ്ടിന്റെ നിർദേശപ്രകാരം സർട്ടിഫിക്കറ്റ് വാങ്ങി നൽകുക മാത്രമാണ് ചെയ്തത്. ഗണേഷ് മോഹൻ നേരത്തെയും വ്യാജ രേഖകൾ തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും വിവാദമായപ്പോൾ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനാണ് ഗണേഷ് മോഹന്റെ ശ്രമമെന്നും അനിൽ കുമാർ പറഞ്ഞു.

എന്നാല്‍ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് സൂപ്രണ്ട് ഗണേഷ് മോഹൻ മീഡിയവണിനോട് വ്യക്തമാക്കി. അനിൽകുമാറിന്റെ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ഗണേഷ് മോഹൻ പറഞ്ഞു.

Watch Video Report

TAGS :

Next Story