Quantcast

'ഹൈദരലി തങ്ങള്‍ അസാധാരണ വ്യക്തിത്വത്തിനുടമ'; സോണിയയുടെ അനുശോചനക്കുറിപ്പുമായി രാഹുല്‍ ഗാന്ധി പാണക്കാട്ട്

രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല ആത്മീയ നേതാവ് കൂടിയായിരുന്നു ഹൈദരലി തങ്ങളെന്ന് രാഹുല്‍ ഗാന്ധി

MediaOne Logo

Web Desk

  • Updated:

    2022-03-07 16:38:51.0

Published:

7 March 2022 4:16 PM GMT

ഹൈദരലി തങ്ങള്‍ അസാധാരണ വ്യക്തിത്വത്തിനുടമ; സോണിയയുടെ അനുശോചനക്കുറിപ്പുമായി രാഹുല്‍ ഗാന്ധി പാണക്കാട്ട്
X

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി പാണക്കാടെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തയ്യാറാക്കിയ അനുശോചനക്കുറിപ്പുമായാണ് രാഹുല്‍ ഗാന്ധി പാണക്കാട്ടെ വീട്ടിലെത്തിയത്.

വലിയ സങ്കടത്തോടെയാണ് ഇന്നിവിടെ എത്തിയത്. രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല, ആത്മീയ നേതാവ് കൂടിയായിരുന്നു ഹൈദരലി തങ്ങൾ... അദ്ദേഹം പിന്തുടർന്നിരുന്ന പാത അതേ രീതിയിൽ സാദിഖലി തങ്ങളും പിൻതുടരുമെന്ന് ഉറപ്പുണ്ട്. രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹൈദരലി തങ്ങള്‍ അസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു എന്നും ഒരു സമുദായത്തിന്‍റെ മുഴുവന്‍ നേതാവായിരുന്നു എന്നും സോണിയ ഗാന്ധി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ഇന്ന് പുലർച്ചെ 2.30നായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കൽ ചടങ്ങ് നടന്നത്. പാണക്കാട് ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരങ്ങള്‍ക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയുള്ള ഗാർഡ് ഓഫ് ഓണർ നൽകിയായിരുന്നു അദ്ദേഹത്തിന്‍റെ ഖബറടക്കം.

നിയന്ത്രണങ്ങൾക്കപ്പുറമുള്ള ജനത്തിരക്കും പ്രത്യേക സാഹചര്യവും പരിഗണിച്ചാണ് നേരത്തെ നിശ്ചയിച്ചതിൽനിന്ന് വിപരീതമായി അർധരാത്രി തന്നെ ഖബറടക്കം നടത്തിയത്. രാവിലെ ഒൻപതിനായിരുന്നു നേരത്തെ ഖബറടക്കം നിശ്ചയിച്ചിരുന്നത്. എന്നാൽ മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിനുവച്ച ശേഷം അഭൂതപൂർവമായ ജനക്കൂട്ടമാണ് തങ്ങളെ അവസാനമായി ഒരുനോക്കു കാണാന്‍ ഇങ്ങോട്ട് ഒഴുകിയെത്തിയത്.

TAGS :

Next Story