'എന്താണ് ഒരു സ്ത്രീ പോലുമില്ലാത്തത്?' യു.ഡി.എഫ് വേദിയില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
"സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണമെന്നാണ്. 15 ശതമാനമെങ്കിലും വേദിയിൽ കൊടുക്കാമായിരുന്നു"
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് നടക്കുന്ന യു.ഡി.എഫ് ബഹുജന കണ്‍വെൻഷൻ വേദിയിൽ സ്ത്രീകള്‍ ഇല്ലാത്തതിനെ വിമർശിച്ച് രാഹുൽ ഗാന്ധി എം.പി. സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണമെന്നാണ്. 15 ശതമാനമെങ്കിലും ഇവിടെ വേദിയിൽ കൊടുക്കാമായിരുന്നു. ഈ സ്റ്റേജിലേക്ക് നോക്കുമ്പോൾ ഭീതി തോന്നുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി ഇന്ത്യയിലെ ഒരാൾ മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹമല്ല ഇന്ത്യ. പ്രധാനമന്ത്രിയെയോ ആർ.എസ്.എസിനെയോ വിമർശിക്കുന്നത് ഇന്ത്യയെ വിമർശിക്കലല്ല. വിമർശനം ഒരു കാരണവശാലും നിർത്താൻ പോകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
"ഞാൻ എത്രത്തോളം ആക്രമിക്കപ്പെടുന്നുവെന്നതോ എത്ര തവണ എന്‍റെ വീട്ടിലേക്ക് പൊലീസിനെ വിടുന്നു എന്നതോ എനിക്ക് പ്രശ്നമല്ല. സത്യം പറയുന്നത് തുടരുക തന്നെ ചെയ്യും. ആർ.എസ്.എസും ബി.ജെ.പിയും ഇന്ത്യ എന്ന ആശയത്തെ തന്നെ ആക്രമിക്കുകയാണ്"- രാഹുല്‍ ഗാന്ധി പറഞ്ഞു.
Adjust Story Font
16