ഗ്രൂപ്പുകൾക്ക് അമിത പ്രാധാന്യം നൽകരുത്: രാഹുൽ ഗാന്ധി
ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടു വലിയ വിവാദങ്ങളാണ് കേരളത്തിലെ കോൺഗ്രസിലുണ്ടായത്
പാർട്ടി പ്രവർത്തനത്തിൽ ഗ്രൂപ്പിനു അമിത പ്രാധാന്യം നൽകരുതെന്ന് രാഹുൽ ഗാന്ധി. ഡിസിസി, ബ്ലോക്ക് പുന:സംഘടനയിൽ ഗ്രൂപ്പ് മാനദണ്ഡമാവരുത്. സെമികേഡർ സംവിധാനത്തിലേക്കു മാറുന്നതാണ് നല്ലതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുൽ ഗാന്ധിയുടെ നിർദേശം.
കൂടാതെ നേതാക്കളുടെ നിർദേശങ്ങൾ പരിഗണിച്ചായിരിക്കണം പുന:സംഘടന നടത്തേണ്ടതെന്നും എന്നാൽ നേതാക്കൾ ക്വോട്ട തിരിച്ചു നൽകുന്നവരെ മാത്രം തെരഞ്ഞെടുക്കുന്നത് നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാറ്റങ്ങൾ അനിവാര്യമാണ്. അച്ചടക്കം പാലിച്ച് എല്ലാവരും മുന്നോട്ടു പോകണമെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. ബൂത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പുകൾക്കു പകരം യൂണിറ്റ് തലത്തിലുള്ള തെരഞ്ഞെടുപ്പ് വേഗം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടു വലിയ വിവാദങ്ങളാണ് കേരളത്തിലെ കോൺഗ്രസിലുണ്ടായത്. നേതാക്കൾ കോൺഗ്രസ് വിട്ടു മറ്റു പാർട്ടികളിൽ ചേരുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ നിർദേശം.
Adjust Story Font
16