'സിദ്ധാർഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണം'; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി
തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയെന്നു രാഹുൽ
രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: വയനാട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. സിദ്ധാർഥന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകരാണ് അക്രമികളെന്നും കത്തിൽ പറഞ്ഞു.
കേരളത്തിലെ ക്യാമ്പസിൽ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണെന്നും പറഞ്ഞു. തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയെന്നും രാഹുൽ കുറ്റപ്പെടുത്തി. വിദ്യാർഥികളെ സംരക്ഷിക്കാൻ ചുമതലയുള്ള ഒരു സ്ഥാപനത്തിന്റെ പരാജയം കൂടിയാണിതതെന്നും കുറ്റവാളികളെ സംരക്ഷിക്കാൻ സർവകലാശാലാ അധികൃതരും നിയമപാലകരും ശ്രമിച്ചുവെന്നും വിമർശിച്ചു. കേസ് മൂടിവെയ്ക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ഈ നീക്കത്തെ അപലപിക്കുന്നുവെന്നും നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള ധാർമ്മികമായ കടമ സർക്കാരിനുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Adjust Story Font
16