' ഡോക്ടറേറ്റ് ഇൻ വ്യാജനോമിക്സ്' ഷാഹിദ കമാലിനെ ഉന്നംവെച്ച് പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
വിയറ്റ്‌നാം സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് എന്നായിരുന്നു മുൻനിലപാട്. തന്റെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുണ്ടെന്ന് സമ്മതിച്ച ഷാഹിദ ബിരുദം കേരള സർവകലാശാലയിൽ നിന്നല്ലെന്നും അണ്ണാമലൈയിൽ നിന്നാണെന്നും തിരുത്തി.
വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ ഷാഹിദ കമാലിനെ ഉന്നംവെച്ച് പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
' ഡോക്ടറേറ്റ് ഇൻ വ്യാജനോമിക്‌സ്, അണ്ണാമലൈ യൂണിവേഴ്‌സിറ്റി, കുന്നംകുളം പി.ഒ കസാക്കിസ്ഥാൻ.'- എന്നായിരുന്നു രാഹുലിന്റെ പരിഹാസം.
നേരത്തെ ഡോക്ടറേറ്റ് വ്യാജമാണെന്ന ആരോപണത്തിൽ ലോകായുക്തയിൽ വിശദീകരണവുമായി വനിത കമ്മീഷൻ അംഗം ഷാഹിദ കമൽ. കസാഖിസ്ഥാൻ സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്നാണ് ഷാഹിദ കമാൽ ലോകായുക്തയ്ക്ക് നൽകിയ മറുപടിയിലുള്ളത്. വിയറ്റ്‌നാം സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് എന്നായിരുന്നു മുൻനിലപാട്. സാമൂഹിക രംഗത്ത് താൻ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് നൽകിയ ഓണറ്റി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദ കമാലിന്റെ വിശദീകരണം. വിയറ്റ്‌നാം സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് എന്നായിരുന്നു മുൻനിലപാട്. തന്റെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുണ്ടെന്ന് സമ്മതിച്ച ഷാഹിദ ബിരുദം കേരള സർവകലാശാലയിൽ നിന്നല്ലെന്നും അണ്ണാമലൈയിൽ നിന്നാണെന്നും തിരുത്തി.
2009 ലും 2011ലും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പിഴവ് പറ്റിയെന്ന് ഷാഹിദ കമാൽ ലോകായുക്തയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു. കേരള സർവ്വകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ രേഖ. എന്നാൽ 2016-ൽ അണ്ണാമല സർവ്വകലാശാലയിൽ നിന്നുമാണ് താൻ ഡി?ഗ്രി നേടിയതെന്നാണ് ഷാഹി?ദയുടെ പുതിയ വിശദീകരണം. 'സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണവും' എന്ന വിഷയത്തിൽ പിഎച്ച്ഡി കിട്ടിയെന്ന് അവകാശപ്പെട്ട് 2018 ജൂലൈ 30ന് ഷാഹിദ ഫെയ്‌സ്ബുക് പോസ്റ്റിട്ടിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ വിവാദമുയർന്നപ്പോൾ, ഫെയ്‌സ്ബുക്കിലൂടെ വിശദീകരണവുമായി എത്തിയ ഷാഹിദ, തനിക്ക് ഇന്റർനാഷനൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽനിന്നു ഡി-ലിറ്റ് ലഭിച്ചതായും വെളിപ്പെടുത്തിയിരുന്നു.
Adjust Story Font
16