'ഞങ്ങൾക്കിന്ന് ദുർദിനമാണ്; സംഘപരിവാറിനും സംഘപരിവാർ മനസുള്ളവർക്കും ശുഭദിനമാണ്'- മുഖ്യമന്ത്രിക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
' ഞങ്ങൾ പരാജയപ്പെട്ടു എന്ന് മാത്രമല്ല സംഘപരിവാർ നാല് സ്ഥലത്ത് ജയിക്കുക കൂടി ചെയ്തു '
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനു മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
'പിണറായി വിജയൻ പറഞ്ഞത് സത്യമാണ്. ഞങ്ങൾക്കിന്ന് ദുർദിനമാണ്, കാരണം ഞങ്ങൾ പരാജയപ്പെട്ടു എന്ന് മാത്രമല്ല സംഘപരിവാർ നാല് സ്ഥലത്ത് ജയിക്കുക കൂടി ചെയ്തു'. - രാഹുൽ പറഞ്ഞു.
എന്നാൽ സംഘപരിവാറിനും ആ മനസുള്ളവർക്കും ഇന്ന് ശുഭദിനമാണ്. താങ്കൾക്ക് ശുഭദിനം നേരുന്നു...- രാഹുൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. നേരത്തെ ചെന്നിത്തലയ്ക്ക് ഇന്ന് ദുർദിനമാണെന്നായിരുന്നു അദ്ദേഹത്തെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ പരിഹാസം.
ചെന്നിത്തലയുടെ മണ്ഡലത്തിലെ വലിയഴീക്കൽ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 'വരും തലമുറയ്ക്ക് കൂടിയുള്ളതാണ് വികസനപ്രവർത്തനങ്ങൾ. പാലം പൂർത്തിയായതിൽ രമേശ് ചെന്നിത്തലയ്ക്ക് അഭിമാനിക്കാം. പക്ഷേ, ഇന്ന് ചെന്നിത്തലയ്ക്ക് ദുർദിനമാണ്. അത് മറ്റൊരു കാര്യമാണെന്നും ഇവിടെ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാമെന്ന് സ്വാഗതപ്രസംഗത്തിൽ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
Adjust Story Font
16