Quantcast

ശ്രദ്ധിക്കുക, തൊപ്പി വെച്ചതാണ് റോബോട്ട്- പൊലീസീനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

'' കോട്ടയത്തൊരു ഗുണ്ട ഒരു ചെറുപ്പക്കാരനെ കൊന്നിട്ട് ശരീരം സ്റ്റേഷനിൽ കൊണ്ടു വന്നിട്ടിപ്പോൾ ജോലി എളുപ്പമാക്കിയതിന് നന്ദി പറഞ്ഞ പൊലീസ്. ''

MediaOne Logo

Web Desk

  • Published:

    22 Feb 2022 6:46 AM GMT

ശ്രദ്ധിക്കുക, തൊപ്പി വെച്ചതാണ് റോബോട്ട്- പൊലീസീനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
X

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിനെതിരെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

ഇന്ന് നിയമസഭയിൽ പൊലീസിന് കിട്ടിയ പുരസ്‌കാരങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയെ അടിസ്ഥാനമാക്കിയാണ് രാഹുലിന്റെ പരിഹാസം.

'' ഉത്തമൻ മെമോറിയൽ പുരസ്‌കാരം, വിശാലാക്ഷി സ്മാരക അവാർഡ്, ചെറുപുഷ്പം ആർട്ട്‌സ് & സ്‌പോർട്ട്‌സ് ക്ലബ് ട്രോഫി, വടക്കേടത്ത് പടിഞ്ഞാറ്റതിൽ കുടുംബ ട്രസ്റ്റ് പുരസ്‌കാരം മോഡൽ അംഗീകാരങ്ങളുടെ പെരുമഴക്കാലം.... '' - രാഹുൽ പരിഹസിച്ചു.

'' ഏത് പൊലീസിനാണ് ഈ അവാർഡ് എന്ന് അറിയുമോ? കിറ്റക്‌സ് സാബുവിന്റെ ബംഗാളിലെയും ബീഹാറിലെയും പണിക്കാർ നെഞ്ചത്ത് കയറി നിന്ന പൊലീസ്. കോടതി പിഴയടിപ്പിച്ച പിങ്ക് പൊലീസ് ഉൾപ്പെടെയുള്ള പൊലീസ്. കോട്ടയത്തൊരു ഗുണ്ട ഒരു ചെറുപ്പക്കാരനെ കൊന്നിട്ട് ശരീരം സ്റ്റേഷനിൽ കൊണ്ടു വന്നിട്ടിപ്പോൾ ജോലി എളുപ്പമാക്കിയതിന് നന്ദി പറഞ്ഞ പൊലീസ്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ എട്ട് രാഷ്ട്രീയ കൊലപാതകം ഉണ്ടായിട്ടും അപലിപിച്ചതല്ലാതെ ഒന്നിനും കൊള്ളാത്ത പൊലീസ്.- ഈ വകുപ്പിനാണ് ഇപ്പോൾ അവാർഡ് ലഭിച്ചിരിക്കുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പൊലീസിലെ റോബോട്ടിനെ സല്യൂട്ട് ചെയ്യുന്ന ചിത്രവും പങ്കുവെച്ച രാഹുൽ '' ഈ ചിത്രത്തിൽ കാണുംപോലെ തുരുമ്പ് എടുത്ത് പോകുന്ന, തലച്ചോറും, ഹൃദയവുമില്ലാത്ത ഈ ചിറ്റി റോബോട്ടിനെ പോലെ ഒരു പാഴ് യന്ത്രമല്ലാത്ത കൊള്ളാവുന്ന ആരെങ്കിലും ആഭ്യന്തര വകുപ്പിലുണ്ടോ? '' എന്ന ചോദ്യവും മുഖ്യമന്ത്രിയോട് ചോദിക്കുന്നു.

ചിത്രത്തിൽ തൊപ്പി വെച്ചതാണ് റോബോട്ട് എന്ന പരിഹാസത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

TAGS :

Next Story