Quantcast

'സാധാരണക്കാരന്റെ റോബിനും സർക്കാരിന്റെ റോബറിയും'; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

സാധാരണക്കാരൻ ലോണെടുത്ത് വാങ്ങിയ റോബിൻ ബസിന് വഴിനീളെ ഫൈനും നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് വാങ്ങിയ ആഡംബര ബസിന് സല്യൂട്ടും എന്നാണ് രാഹുലിന്റെ വിമർശനം

MediaOne Logo

Web Desk

  • Updated:

    2023-11-18 11:09:24.0

Published:

18 Nov 2023 10:58 AM GMT

Rahul Mamkoottathil criticizes government for luxury bus
X

റോബിൻ ബസിനെ വേട്ടയാടുന്ന മോട്ടോർ വാഹനവകുപ്പിനെയും നവകേരള സദസ്സിനായി ആഡംബര ബസ് വാങ്ങിയ സർക്കാരിനെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ലോണെടുത്ത് വാങ്ങിയ റോബിൻ ബസിന് വഴിനീളെ ഫൈനും നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് വാങ്ങിയ ആഡംബര ബസിന് സല്യൂട്ടും എന്നാണ് രാഹുലിന്റെ വിമർശനം.

സാധാരണക്കാരുടെ ബസ്സും കൊള്ളക്കാരുടെ ബസ്സും ഒരുമിച്ച് ഓടുന്ന നവകേരളം എന്നാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സർവ ചട്ടങ്ങളും ലംഘിച്ച് ധൂർത്തനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് ആഡംബര ബസ് വാങ്ങി എന്നും പോസ്റ്റിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രണ്ട് ബസ്സുകൾ ഓടിത്തുടങ്ങി.

ഒന്ന്. ഒരു സാധാരണക്കാരനായ അംഗപരിമിതൻ തന്റെ കൈയ്യിലെ സമ്പാദ്യവും ബാങ്ക്ലോണുമൊക്കെയെടുത്ത് ഒരു ബസ്സ് വാങ്ങുന്നു. ആ ബസ്സിനു സർക്കാർ ഉദ്യോഗസ്ഥർ വഴിനീളെ ഫൈൻ നല്കുന്നു.

റോബിൻ ബസ്സ്.

രണ്ട്. ഒരു ധൂർത്തനായ ഹൃദയശൂന്യനായ മുഖ്യമന്ത്രി നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് സർവ്വ ചട്ടങ്ങളും ലംഘിച്ച് ഒരു ആഡംബര ബസ്സ് വാങ്ങുന്നു. ആ ബസ്സിനു വഴിനീളെ സർക്കാർ ഉദ്യോഗസ്ഥർ സല്യൂട്ട് നല്കുന്നു.

റോബിറി ബസ്സ്...

സാധാരണക്കാരുടെ ബസ്സും

കൊള്ളക്കാരുടെ ബസ്സും

ഒരുമിച്ച് ഓടുന്ന

നവകേരളം

TAGS :

Next Story