'കെ പാസ് കരസ്ഥമാക്കിയ ആർഷോക്ക് അഭിവാദ്യങ്ങൾ'; എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ റിസൽട്ട് വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ
മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ പൂജ്യം മാർക്ക് ആയിട്ടും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ജയിച്ചതാണ് വിവാദമായത്.
കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്താതിരുന്നിട്ടും ആർഷോ ജയിച്ചതാണ് വിവാദമായത്.
മാർച്ചിലാണ് പരീക്ഷയുടെ റിസൽട്ട് പുറത്തുവന്നത്. ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ പൂജ്യം മാർക്ക് ആണെങ്കിലും 'പാസ്ഡ്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസ് കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
SFI സംസ്ഥാന സെക്രട്ടറി ആർഷോയെ പരീക്ഷ എഴുതാതെ തന്നെ മഹാരാജാസ് കോളജിൽ പാസ്സാക്കിയെന്ന് വാർത്ത...ശ്ശെടാ ഇതൊക്കെ ഒരു വാർത്തയാണോ? പരീക്ഷ എഴുതിയാൽ പാസ്സാകാത്തത് കൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്? അതിൽ അപ്പോൾ എന്താ ക്രമക്കേട്? മാത്രമല്ല പരീക്ഷ എഴുതി പാസ്സാകാനാണേൽ SFl യിൽ ചേരണ്ട കാര്യമില്ലല്ലോ...എന്തായാലും K - പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ
Adjust Story Font
16