Quantcast

കണ്ണൂരിലെ സ്വർണക്കടത്ത് ഗുണഭോക്താക്കൾ സിപിഎം നേതാക്കളെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

മാർച്ച്‌ 1ന് യുവജന കമ്മീഷൻ ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്‌ നടത്തുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    29 Jun 2024 12:29 PM

Published:

29 Jun 2024 10:46 AM

rahul mankoottathil
X

കാസർഗോഡ്: കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിന്റെ ഗുണഭോക്താക്കൾ സിപിഎം നേതാക്കളാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സിപിഎം രാഷ്ട്രീയ പാർട്ടിയാണോ ക്രിമിനൽ പാർട്ടിയാണോ എന്ന സംശയം ഉയരുന്നുവെന്നും യുവജന കമ്മീഷൻ സ്വർണ്ണം പൊട്ടിക്കൽ കമ്മീഷനായി മാറിയെന്നും രാഹുൽ പരിഹസിച്ചു.

കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ തിരുത്തൽ ശക്തിയായി വളരണം. സിപിഎം തകർന്നാൽ ശക്തിപ്പെടുന്നത് ബിജെപിയാണ്. അങ്ങനെ സംഭവിക്കാൻ പാടില്ലെന്നും രാഹുൽ പറഞ്ഞു. യുവജന കമ്മീഷനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് തീരുമാനം. മാർച്ച്‌ 1ന് യുവജന കമ്മീഷൻ ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്‌ നടത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

TAGS :

Next Story