Quantcast

'തൽക്കാലം ആ 154 കൈയിലിരിക്കട്ടെ'; കലാപാഹ്വാന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ

"തുടർന്നും രാഷ്ട്രീയം പറയാൻ തന്നെയാണ് തീരുമാനം"

MediaOne Logo

abs

  • Published:

    2 Sep 2022 8:19 AM GMT

തൽക്കാലം ആ 154 കൈയിലിരിക്കട്ടെ; കലാപാഹ്വാന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ
X

അടൂർ: ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത പൊലീസ് നടപടിയിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. താൻ പറഞ്ഞതിൽ കലാപാഹ്വാനമില്ലെന്നും അത് സിപിഎം അണികൾക്കു തന്നെ ബോധ്യമുള്ളതാണെന്നും രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു. തുടർന്നും രാഷ്ട്രീയം പറയാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറിപ്പിന്റെ പൂർണരൂപം

'ഈ ചിത്രത്തിൽ ഷാൾ ഇടത്ത് നില്ക്കുന്നതാണ് മോദി, വലത്ത് നില്ക്കുന്നതാണ് പിണറായി , നടുക്ക് നില്ക്കുന്നത് പതിവ് പോലെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.

രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസ്സ് എടുക്കുന്നതിലെ സാമ്യം കൊണ്ട് മാറിപ്പോകരുത്. ഞാൻ പറഞ്ഞതിൽ ഒരു കലാപാഹ്വാനവുമില്ലായെന്നും, സിപിഐഎമ്മിന്റെ അണികൾക്ക് പോലും പൊള്ളുന്ന യാഥാർത്ഥ്യമാണെന്നും നല്ല ബോധ്യമുണ്ട്. തുടർന്നും രാഷ്ട്രീയം പറയാൻ തന്നെയാണ് തീരുമാനം. തല്ക്കാലം ആ 154 കൈയ്യിലിരിക്കട്ടെ....'

കേസ് ഇങ്ങനെ

മുസ്‌ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങൾ ബലി കൊടുക്കുന്നു എന്ന തലക്കെട്ടിലെഴുതിയ പോസ്റ്റിൻറെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ കേസെടുത്തിട്ടുള്ളത്.

മുസ്‌ലിം ഉന്മൂലനമാണോ നിങ്ങളുടെ ലക്ഷ്യമെന്നും എ്ന്തിനു കൊല്ലുന്നു സിപിഎമ്മേ എന്നും രാഹുൽ പോസ്റ്റിൽ ചോദിച്ചിരുന്നു. മുസ്‌ലിംകളായ സഖാക്കൾ ദുരൂഹമായ സാഹചര്യങ്ങളിലാണ് കൊല്ലപ്പെടുന്നത് എന്നും അദ്ദേഹം ആരോപിക്കുന്നു.

'എന്തിന് കൊല്ലുന്നു സിപിഎമ്മേ..'

ആഗസ്ത് 16ൽ രാഹുൽ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ;

'കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ, വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്‌ലാജ്, ഹക്ക്, കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്, പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി..... എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്. സി.പി.എം ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാർട്ടികളിൽ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും സി.പി.എമ്മിലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തിൽ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു. നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണം. നിങ്ങൾ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങൾ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല... മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.എമ്മെ ?'

TAGS :

Next Story