ബിജെപി വിരുദ്ധ പൊതുവേദിയെ രാഹുല്‍ ദുര്‍ബലപ്പെടുത്തുന്നു; ഇ പി ജയരാജന്‍
ഇലക്ടറല്‍ ബോണ്ടിനെതിരെ സിപിഎം കോടതിയെ സമീപിച്ചതില്‍ രാഹുല്‍ഗാന്ധിക്ക് അസ്വസ്ഥതയുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇ പി ജയരാജന്‍. 800 കോടി രൂപയുടെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്തുകൊണ്ട് അറസ്റ്റില്ലെന്ന് രാഹുല്‍ ഗാന്ധി സ്വയം ചോദിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് അപക്വമായ നിലപാടാണെങ്കില്‍ അറിവുള്ള നേതാക്കള്‍ ഉപദേശിക്കണം. ബിജെപി വിരുദ്ധ പൊതുവേദിയെ രാഹുല്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും ഇ പി ആരോപിച്ചു. ഇലക്ടറല്‍ ബോണ്ടിനെതിരെ സിപിഎം കോടതിയെ സമീപിച്ചതില്‍ രാഹുല്‍ഗാന്ധിക്ക് അസ്വസ്ഥതയുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
പിണറായി വിജയനെ മാത്രം ഇഡി അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ഇഡി കേസുകളില്‍ നിന്ന് ഒഴിവാക്കി കിട്ടാന്‍ സി.പിപഎമ്മും ബി.ജെ.പിയും തമ്മില്‍ സന്ധിയിലാണെന്നും രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Next Story
Adjust Story Font
16