Quantcast

മലപ്പുറം ജില്ലയോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കണം :ടി. വി ഇബ്രാഹിം എം എൽ എ

"നാടിന്റെയും സമൂഹത്തിന്റെയും പൊതു നന്മക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അപ്പുറം ഒന്നിക്കുന്ന മനസ്സാണ് മലപ്പുറത്തിന്റേത്"

MediaOne Logo

Web Desk

  • Updated:

    2023-04-22 21:27:47.0

Published:

22 April 2023 9:18 PM GMT

Railway should stop neglecting Malappuram district
X

മലപ്പുറം ജില്ലയോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കണമെന്ന് ടി.വി ഇബ്രാഹിം എം.എൽ.എ. രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അപ്പുറം ഒന്നിക്കുന്ന മനസ്സാണ് മലപ്പുറത്തിന്റേതെന്നും ജില്ലയോട് കടുത്ത അവഗണനയാണ് ഭരണകൂടം കാണിക്കുന്നതെന്നും ടി.വി ഇബ്രാഹിം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം

"നാടിന്റെയും സമൂഹത്തിന്റെയും പൊതു നന്മക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അപ്പുറം ഒന്നിക്കുന്ന മനസ്സാണ് മലപ്പുറത്തിന്റെത്. എന്നാൽ ഭരണകൂടം ചെയ്യേണ്ട പ്രവർത്തനങ്ങളിൽ എന്നും ജില്ലയോടുള്ള കടുത്ത അവഗണനയാണ് ഭരണകൂടം കാണിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിൽ നിൽക്കുന്ന ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള റയിൽവേയുടെ അവഗണന.

തിരൂരിനെ ഒഴിവാക്കിക്കൊണ്ടുള്ള വന്ദേ ഭാരത്തിന്റെ സ്റ്റോപ്പുകളുടെ ലിസ്റ്റ് ഇന്ന് പുറത്തുവന്നിരിക്കുയാണ് , ഒരു തരത്തിലും നീതീകരിക്കാനാവാത്ത കാര്യമാണ് ഇത് .

രണ്ടാമത്തെ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ നിർത്താതെ പോയപ്പോൾ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു , അന്ന് തന്നെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ബന്ധപ്പെടുത്തകുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകയും ചെയ്തു കൊണ്ട് പ്രിയപ്പെട്ട ഇ. ടി. മുഹമ്മദ് ബഷീർ സാഹിബ് ഉൾപ്പെടെ ജനപ്രതിനിധികൾ കത്തെഴുതുകയും ചെയ്തിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറം ജില്ലയോടുള്ള റെയില്‍വെ അധികാരികളുടെയും കേന്ദ്ര- സര്‍ക്കാറിന്റെയും നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ബഹുജനങ്ങളെ അണിനിരത്തി ,സാധ്യമായ എല്ലാ നടപടിക്കൊപ്പം ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകും .

രാജ്യം അതിനകത്തുള്ള ഒരു പ്രദേശത്തെ ജനതയോട് വിഭവ വിതരണത്തില്‍ കാണിച്ചുകൊണ്ടിരിക്കുന്ന ബോധപൂര്‍വമായി നീതികേടിനെ തിരിച്ചറിഞ്ഞ് നീതിപൂര്‍വമായ അവകാശങ്ങള്‍ക്കായി നമുക്ക് പോരാടുക തന്നെ വേണം.."

TAGS :

Next Story