Quantcast

മഴയ്ക്ക് ശമനമില്ല, കടലാക്രമണത്തിനും സാധ്യത; കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്

എറണാകുളം മുതൽ വയനാട് വരെയുള്ള എഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    25 Jun 2024 1:35 AM GMT

Thunderstorms and winds, heavy rains coming: Vigilance warning for all districts,latest news ഇടിമിന്നലും കാറ്റും, വരുന്നത് അതിതീവ്ര മഴ: മുഴുവൻ ജില്ലകളിലും ജാ​ഗ്രതാ മുന്നറിയിപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. എറണാകുളം മുതൽ വയനാട് വരെയുള്ള എഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ആന്ധ്ര തീരം മുതൽ കേരളതീരം വരെ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story