Quantcast

ചൂട് കുറയും; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

വയനാടും മലപ്പുറത്തും യെല്ലോ അലർട്ട്

MediaOne Logo

Web Desk

  • Published:

    6 May 2024 9:34 AM GMT

Rain warning in  kerala
X

തിരുവനന്തപുരം: സംസ്ഥാനത്തെ ചൂട് കുറയുന്നു. മെയ് 8 മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴക്ക് സാധ്യത. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഈ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചിരുന്നു. പാലക്കാടുൾപ്പെടെയുള്ള ജില്ലകളിൽ താപനിലയിൽ കുറവ് രേഖപ്പെടുത്തി.


TAGS :

Next Story