Quantcast

അതിശക്തമായ മഴ; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലര്‍ട്ട്

MediaOne Logo

Web Desk

  • Published:

    22 Jun 2024 1:27 AM GMT

Misery without rain; State-wide alert,latest news,പെയ്‌തൊഴിയാതെ ദുരിതം; സംസ്ഥാനത്തുടനീളം ജാഗ്രതാ മുന്നറിയിപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിശക്തമായ മഴ സാധ്യത മുൻനിർത്തി ഇടുക്കി,മലപ്പുറം,കോഴിക്കോട് , വയനാട്, കണ്ണൂർ,കാസർകോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്. നാളെ കോഴിക്കോട് , വയനാട് , കണ്ണൂർ ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. അതേസമയം, ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.


TAGS :

Next Story