സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം.
സംസ്ഥാനത്ത് ഇന്നും മഴ മുന്നറിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും അറബിക്കടലിലെ ന്യൂനമർദപാത്തിയും മൂലം കേരളത്തിൽ ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ചു ശക്തിപ്രാപിച്ച്, അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദമായി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബിക്കടലിൽ കേരളതീരം മുതൽ കർണാടക തീരം വരെയാണ് ന്യൂനമർദ പാത്തി നിലനിൽക്കുന്നത്.
അതേസമയം, മുല്ലപ്പെരിയാറിൽ നീരൊഴുക്ക് വർധിച്ചു. ജലനിരപ്പ് 138.05 അടിയായി ഉയർന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്‍റില്‍ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഇനിയും ഉയർന്നാല്‍ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16