മൂന്ന് ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്; എട്ടിടത്ത് യെല്ലോ അലർട്ട്, സംസ്ഥാനത്ത് മഴ കനക്കും
കോഴിക്കോട് ജില്ലയിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. മൂന്ന് ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, തൃശൂർ, പാലക്കാട് ജില്ലകളിലെ യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചു.
ശക്തമായ കാറ്റിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. താമരശേരി അമ്പായത്തോട്, പുതുപ്പാടി കൈതപൊയിൽ, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് മരംവീണ് വൻ നാശനഷ്ടം. അമ്പായത്തോട് മിച്ചഭൂമിയിൽ പത്ത് വീടുകൾ ഭാഗികമായി തകർന്നു. പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ടായി. കൈതപ്പൊയിലിലും ആവിലോറയിലും കെട്ടിടത്തിന്റെ ഷീറ്റ് പറന്നുപോയി.
എളേറ്റിൽ വട്ടോളിയിൽ മരംവീണ് വീടിന്റെ മേൽക്കൂര തകർന്നു. കൊടുവള്ളി ആവിലോറയിൽ അഞ്ചോളം മരങ്ങൾ കടപുഴകി വീണു. ഇന്ന് പുലർച്ചെയാണ് ജില്ലയിൽ വിവിധയിടങ്ങളിൽ അതിശക്തമായ കാറ്റടിച്ചത്.
Adjust Story Font
16