Quantcast

മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്

എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    24 July 2023 9:12 AM GMT

മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.

അടുത്ത നാല് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നിലവിലുണ്ട്.

കോഴിക്കോട് ഇരുവഴിഞ്ഞിപുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയരുന്നതിനാൽ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. വയനാട്ടിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ചില കോളനികൾ ഒറ്റപ്പെട്ടു. മലപ്പുറം, കണ്ണൂർ ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്.

TAGS :

Next Story