Quantcast

മഴ അവധി നൽകിയില്ല; പത്തനംതിട്ട ജില്ലാ കലക്ടർക്ക് കുട്ടികളുടെ അസഭ്യവർഷവും ആത്മഹത്യാ ഭീഷണി സന്ദേശവും

അവധി തരാത്ത കലക്ടർ രാജിവെക്കണമെന്നായിരുന്നു ഒരു കുട്ടിയുടെ മെസേജ്

MediaOne Logo

Web Desk

  • Published:

    19 July 2024 7:44 AM GMT

മഴ അവധി നൽകിയില്ല; പത്തനംതിട്ട ജില്ലാ കലക്ടർക്ക് കുട്ടികളുടെ അസഭ്യവർഷവും ആത്മഹത്യാ ഭീഷണി സന്ദേശവും
X

പത്തനംതിട്ട: മഴ അവധി നൽകാത്തതിന് പത്തനംതിട്ട ജില്ലാ കലക്ടർക്ക് കുട്ടികളുടെ അസഭ്യവർഷവും ആത്മഹത്യാ ഭീഷണി സന്ദേശവും.15 വയസിൽ താഴെയുള്ള കുട്ടികളാണ് സന്ദേശങ്ങൾ അയക്കുന്നത്. അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ എണ്ണമറ്റ ഫോൺ കോളുകളും കലക്ടർക്ക് ലഭിക്കുന്നുണ്ട്. വിഷയത്തിൽ രക്ഷിതാക്കളെയും കുട്ടികളെയും വിളിച്ചുവരുത്തി കലക്ടർ പ്രേം കൃഷ്ണൻ ഉപദേശം നൽകി.

ഇന്ന് അവധി തന്നില്ലെങ്കിൽ എന്റെ അവസാനത്തെ ദിവസമായിരിക്കുമെന്നും അതിന് കലക്ടറായിരിക്കും ഉത്തരവാദിയെന്നുമെല്ലാം കുട്ടികൾ സന്ദേശമയക്കുന്നുണ്ടെന്നും കലക്ടർ പറയുന്നു. 'അവധി തരാത്ത കലക്ടർ രാജിവെക്കണമെന്നാ മറ്റൊരു കുട്ടിയുടെ മെസേജ്.എന്നാൽ സ്വന്തം സോഷ്യൽമീഡിയ അക്കൗണ്ടിലേക്ക് അസഭ്യമായ രീതിയിൽ സന്ദേശങ്ങൾ വരാൻ തുടങ്ങിയപ്പോഴാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. സൈബർ സെല്ലിൽ പരാതി നൽകിയപ്പോഴാണ് സന്ദേശമയച്ചതെല്ലാം ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളാണെന്ന് മനസിലായത്. ഇതിലെ രണ്ടുമൂന്ന് സോഷ്യല്‍മീഡിയ ഐഡികൾ പരിശോധിച്ച് അവരുടെ രക്ഷിതാക്കളെയടക്കം വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവധി കൊടുക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ പരിശോധിച്ച് നൽകും'. കലക്ടർ പ്രേം കൃഷ്ണൻ അറിയിച്ചു.


TAGS :

Next Story