സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ നവംബർ അവസാനത്തോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ മഴക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 23 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ നവംബർ അവസാനത്തോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നവംബർ 26 മുതൽ ഡിസംബർ 2 വരെയുള്ള ആഴ്ചയിൽ തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലും പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളിലും സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറവ് മഴ ലഭിക്കാൻ സാധ്യതയാണുള്ളതെന്ന് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. മറ്റുള്ള ജില്ലകളിൽ സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. അതേസമയം, നാളെ സംസ്ഥാനത്ത് മഴക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Chance of rain in five districts of the state. Yellow alert has been declared in Malappuram, Kozhikode, Wayanad, Kannur and Kasaragod districts tomorrow. The Central Meteorological Department has forecast strong winds in Kerala till November 23.
Adjust Story Font
16