വെള്ളായണി കായലിലെ ജലനിരപ്പ് ഉയർന്നു; ജാഗ്രതാ നിർദേശം
വെള്ളായണി എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്
വെള്ളായണി കായലിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുപ്പതിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വെള്ളായണി എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. കായലിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയത്.
അടുത്ത മൂന്നു മണിക്കൂറിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കും 60 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുെണ്ടന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതീവ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിൽ വൻതോതിൽ മേഘപാളികൾ സംസ്ഥാനത്തിനു മുകളിലായി നിലകൊളളുകയാണ്.
Next Story
Adjust Story Font
16