Quantcast

സംസ്ഥാനത്ത് ഇന്ന് മഴ തുടരും; കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നു

MediaOne Logo

Web Desk

  • Published:

    27 July 2024 1:15 AM GMT

Rain likely: Vigilance warning in all 12 districts, latest news malayalam മഴ കനക്കും: 12 ജില്ലകളിലും ജാ​ഗ്രതാ മുന്നറിയിപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്തിന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പാണ്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി വരുന്ന രണ്ടു ദിവസത്തേക്ക് കൂടി മഴ തുടരും എന്നാണ് മുന്നറിയിപ്പ്.

ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. എന്നാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സം ഇല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

TAGS :

Next Story