Quantcast

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-07 12:07:34.0

Published:

7 Sep 2023 12:00 PM GMT

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴശക്തമാകുന്നു. കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കും. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യപിച്ചത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയായിരിക്കും ലഭിക്കുക. സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് കൂടി മഴി തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം മധ്യ ഒഡീഷ-ഛത്തീസ്ഗഡിന് മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞറ് ദിശയിൽ സഞ്ചരിക്കുന്ന ചക്രവാത ചുഴി നാളെ മുതൽ 10-ാം തിയതി വരെ മധ്യപ്രദേശിന് മുകളിൽ സ്ഥിതി ചെയ്യാനുള്ള സാധ്യതയുണ്ട്. ഇതിന്റെ പ്രതിഫലനമായി സെപ്റ്റംബർ ഏഴ് മുതൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

TAGS :

Next Story