Quantcast

മഴ കുറയും: എട്ട് ജില്ലകളിലെ മുന്നറിയിപ്പ് പിൻവലിച്ചു; നാലിടത്ത് യെല്ലോ അലർട്ട്

മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും

MediaOne Logo

Web Desk

  • Published:

    18 Aug 2024 8:54 AM GMT

Rains to ease: Warning lifted in eight districts; Yellow alert at four places, latest news malayalam, rain,kerala rains, മഴ കുറയും: എട്ട് ജില്ലകളിലെ മുന്നറിയിപ്പ് പിൻവലിച്ചു; നാലിടത്ത് യെല്ലോ അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ജാ​ഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു. നിലവിൽ നാല് ജില്ലകളിൽ മാത്രമാണ് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നത്തോടെ മണിമല, അച്ചൻകോവിൽ നദികളിൽ ജാഗ്രതാ നിർദേശം നൽകി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുള്ള സാധ്യത മുൻനിർത്തി കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

TAGS :

Next Story