Quantcast

സംസ്ഥാനത്ത് മഴ തുടരും; വയനാട് റെഡ് അലേർട്ട്

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി

MediaOne Logo

Web Desk

  • Published:

    17 July 2024 8:56 AM GMT

Heavy rain: Holiday for educational institutes in Thrissur and Wayanad districts tomorrow (Tuesday)., latest news malayalam അതിതീവ്ര മഴ: തൃശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) അവധി
X

കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ വരും മണിക്കൂറുകളിൽ തീവ്രമായ മഴ തുടരും. രാവിലെ വയനാട് ഓറഞ്ച് മുന്നറിയിപ്പ് ആയിരുന്നു നൽകിയിരുന്നത്.

എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചു.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം 19ാം തീയതി വരെയാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുക. ബം​ഗാൾ ഉൾക്കടലിലെ ന്യൂനമർ​ദവും, വടക്കൻ കേരള തീരം മുതൽ ​ഗു​ജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ഒരു ന്യൂനമർദപാത്തിയുമാണ് മഴ ശക്തി പ്രാപിക്കാൻ കാരണം. എന്നാൽ 20ാം തീയതി മുതൽ വടക്കുപടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർ​ദം രൂപപ്പെടാനും സാധ്യതയുണ്ട്.

TAGS :

Next Story