Quantcast

ആശ വർക്കർമാരുടെ പ്രതിഫലം ഉയർത്തി; 31.35 കോടി അനുവദിച്ചു

ഹോണറേറിയം പൂർണമായും സംസ്ഥാന സർക്കാറാണ്‌ നൽകുന്നത്‌

MediaOne Logo

Web Desk

  • Updated:

    3 Feb 2024 5:10 AM

Published:

3 Feb 2024 4:36 AM

Central government, special assistance to Kerala, tax share,KN Balagopal, latest malayalam news, കേന്ദ്ര സർക്കാർ, കേരളത്തിന് പ്രത്യേക സഹായം, നികുതി വിഹിതം, കെ എൻ ബാലഗോപാൽ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഹോണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധന.

ഇതോടെ 7000 രൂപയായി പ്രതിഫലം ഉയരും. 26,125 പേർക്കാണ്‌ ഇതിന്റെ ഗുണം ലഭിക്കുക.

ആശ പ്രവർത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചു. ഹോണറേറിയം പൂർണമായും സംസ്ഥാന സർക്കാറാണ്‌ നൽകുന്നത്‌.

എന്നാൽ, കേന്ദ്ര സർക്കാർ ആശമാർക്ക്‌ ഇൻസെന്റീവായി നൽകുന്നത്‌ 2000 രൂപ മാത്രമാണ്‌. അധിക പ്രവർത്തനങ്ങൾ നിർവഹിച്ചാൽ മാത്രം അധിക ഇൻസെന്റീവും ലഭിക്കും.

കേരളത്തിൽ ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.‌എം) പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര സർക്കാർ അനുവദിച്ച തുകയും മൂന്നു മാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്‌.



TAGS :

Next Story