'തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി'; മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍
പണം തട്ടിയെടുത്തവരെ വെറുതേ വിടില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മറ്റികള്‍ക്ക് നല്‍കാന്‍ ഏല്‍പിച്ച പണം ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയെന്നാണ് ഉണ്ണിത്താന്‍ ആരോപിച്ചത്. പണം തട്ടിയെടുത്തവരെ വെറുതേ വിടില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഡിസിസി ഓഫിസില്‍ നടന്ന പരിപാടിയിലാണ് ഉണ്ണിത്താന്റെ വിമര്‍ശനം. രാജ്‌മോഹന്‍ ഉണ്ണിത്താനും കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാവുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ആരോപണം.
Next Story
Adjust Story Font
16