രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിയാരെന്ന് പാർട്ടി തീരുമാനിക്കും: ജോസ് കെ മാണി
ജോസ് കെ. മാണി മത്സരിക്കില്ലെന്നായിരുന്നു കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസ് ടോം നേരത്തെ പറഞ്ഞിരുന്നത്
എൽ.ഡി.എഫിലേക്ക് പോകുന്നതിന് മുന്നോടിയായി ജോസ് കെ മാണി രാജിവെച്ചത് വഴി ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി. സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിന് എല്ലാം ഉചിത സമയത്ത് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു മറുപടി. കേരള കോൺഗ്രസിന്റേതാണ് ഒഴിവു വന്ന രാജ്യസഭ സീറ്റെന്നും ജോസ് കെ മാണി പറഞ്ഞു.
എന്നാൽ ജോസ് കെ. മാണി മത്സരിക്കില്ലെന്നായിരുന്നു കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസ് ടോം നേരത്തെ പറഞ്ഞിരുന്നത്. സ്റ്റീഫൻ ജോർജ് മത്സരിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. നവംബർ 29നാണ് തെരഞ്ഞെടുപ്പ്. സംസ്ഥാന രാഷ്ട്രീയത്തിൽ തുടർന്ന് പാലാ സീറ്റിൽ വിജയിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആഗ്രഹമെന്ന് വാർത്തയുണ്ടായിരുന്നു.
Next Story
Adjust Story Font
16