രാജ്യസഭാ സീറ്റിലൊന്ന് സി.പി.ഐ ആവശ്യപ്പെടും; എല്‍.ജെ.ഡിക്ക് ഇത്തവണ സീറ്റുണ്ടാകില്ല
നിലവില്‍ സി.പി.ഐക്ക് ഒരു പ്രതിനിധി മാത്രമാണ് രാജ്യസഭയില്‍ ഉള്ളത്. സിപിഎമ്മിന് നാല് രാജ്യസഭാ എം.പിമാരുണ്ട്.
കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലൊന്ന് സി.പി.ഐ ആവശ്യപ്പെടും. ഇത്തവണ എല്‍.ജെ.ഡിക്ക് സീറ്റ് കൊടുക്കാന്‍ സാധ്യതയില്ല. എല്‍.ജെ.ഡിയുടെ ശ്രേയാംസ് കുമാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ സി.പി.എം തന്നെ ആ സീറ്റ് ഏറ്റെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇടതുമുന്നണിയില്‍ രണ്ട് സീറ്റുകളാണ് ഒഴിവുവരുന്നത്. അങ്ങനെയെങ്കില്‍ ഒരു സീറ്റില്‍ സി.പി.ഐയും ഒരു സീറ്റില്‍ സി.പി.എമ്മും മത്സരിച്ചേക്കും. നിലവില്‍ സി.പി.ഐക്ക് ഒരു പ്രതിനിധി മാത്രമാണ് രാജ്യസഭയില്‍ ഉള്ളത്. സിപിഎമ്മിന് നാല് രാജ്യസഭാ എം.പിമാരുണ്ട്.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് വോട്ടെടുപ്പ് നടക്കുക. ഈ മാസം 14 ന് ഇതുബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21 ആണ്.കോൺഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ അടക്കം 13 അംഗങ്ങളുടെ കാലാവധിയാണ് പൂർത്തിയായിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാരായ എ.കെ ആന്‍റണി, കെ.സോമപ്രസാദ്, ശ്രേയാംസ് കുമാർ എന്നിവരും കാലാവധി പൂർത്തിയാക്കി.
കേരളം ‐3 , അസം‐2, ഹിമാചൽ പ്രദേശ്‐ 1, നാഗാലാൻറ്‐ 1, ത്രിപുര‐1, പഞ്ചാബ് ‐5 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഒഴിവുവരുന്ന സീറ്റുകളുടെ എണ്ണംം. ആകെ മൊത്തം 13 സീറ്റുകളിലേക്കാണ് ഇത്തവണ ഒഴിവു വരുന്നത്. 21ന് നാമനിർദ്ദേശ പത്രിക നൽകാം, 24 വരെ പത്രിക പിൻവലിക്കാന്‍ അവസരമുണ്ടാകും. 31ന് തന്നെ തെരഞ്ഞെടുപ്പ് നടത്തി അന്നുതന്നെ വോട്ടെണ്ണലും പൂർത്തിയാക്കും.
Adjust Story Font
16