Quantcast

'കള്ള റിപ്പോർട്ട് കൊണ്ട് തീവെട്ടിക്കൊള്ള മൂടി വെക്കാനാകില്ല'; എ.ഐ ക്യാമറ ഇടപാടില്‍ രമേശ് ചെന്നത്തല

''സർക്കാരിനൊപ്പം നിൽക്കാത്തതിനാലാണ് വ്യവസായ വകുപ്പ് സെക്രട്ടറിയെ മാറ്റിയത്. കെൽട്രോണിനെ വെള്ളപൂശുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്''

MediaOne Logo

Web Desk

  • Updated:

    2023-05-20 11:00:07.0

Published:

20 May 2023 10:56 AM GMT

Ramesh Chennathala in the AI ​​camera deal
X

തിരുവനന്തപുരം: എ.ഐ ക്യാമറ അഴിമതിയിൽ കെൽട്രോണിനെ വെള്ളപൂശാൻ ശ്രമം നടക്കുന്നുവെന്ന് രമേശ് ചെന്നത്തല. 'സർക്കാരിനൊപ്പം നിൽക്കാത്തതിനാലാണ് വ്യവസായ വകുപ്പ് സെക്രട്ടറിയെ മാറ്റിയത്. മൂന്നാഴ്ച്ച കഴിഞ്ഞാണ് റിപ്പോർട്ട് സമർപ്പിച്ചത്. കെൽട്രോണിനെ വെള്ളപൂശുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. കള്ള റിപ്പോർട്ട് കൊണ്ട് തീവെട്ടിക്കൊള്ള മൂടി വെക്കാനാകില്ല. പ്രസാഡിയോയുമായുള്ള ബന്ധം വെളിപ്പെടുത്തണം. ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണം. രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം നടപടികൾ എല്ലാം സുതാര്യമായിരുന്നുവെന്നും ഉയർന്നു വന്ന ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ പരിശോധിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

സംസ്ഥാനമുടനീളം എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് സർക്കാർ തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന മുഹമ്മദ് ഹനീഷ് തയ്യാറാക്കിയ റിപ്പോർട്ട് ഇന്നലെ സർക്കാരിന് കൈമാറി. പ്രതിപക്ഷമടക്കം ഉയർത്തിയ ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് കണ്ടെത്തിയതായി മന്ത്രി പി രാജീവ് പറഞ്ഞു. ഉപകരാർ നൽകിയതിലും യാതൊരു തെറ്റുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭാവിയിൽ ഇത്തരം പദ്ധതികൾക്ക് ഒരു ഉന്നത അധികാര സമിതി രൂപീകരിക്കും. കെൽട്രോണിനെ സംരക്ഷിക്കുന്ന നടപടികൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. എന്നാൽ ഉപകരാർ നൽകിയ കമ്പനിയുടെ പേര് കരാറിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്നും റിപ്പോർട്ട് പറയുന്നു. അൽ ഹിന്ദ് കമ്പനി പിൻമാറിയ കാര്യം സർക്കാർ പരിശോധിക്കേണ്ടതില്ലെന്നും അവർക്ക് പരാതി ഉണ്ടെങ്കിൽ എന്ത് കൊണ്ട് കോടതിയിൽ പോകുന്നില്ലെന്നും മന്ത്രി ചോദിച്ചു.

TAGS :

Next Story