Quantcast

'രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികൾ': ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്തെ രാഷ്ട്രീയ വിവാദങ്ങള്‍ പ്രമേയമായി പുസ്തകം പുറത്തുവരുന്നു

സ്പ്രിംഗ്ളർ ഇടപാട്, ബ്രൂവറി ഡിസ്റ്റിലറി അനുമതി, ആഴക്കടൽ മത്സ്യബന്ധന വിവാദം, പമ്പാ മണൽകടത്ത്, മസാല ബോണ്ട്, ഇ-മൊബിലിറ്റി തുടങ്ങി ഇ.പി ജയരാജന്റെ രാജിയിലേക്കു നയിച്ച ബന്ധുനിയമനം വരെയുള്ള കേസുകളും വിവാദങ്ങളുമാണ് പുസ്തകത്തിൽ ചർച്ചയാകുന്നത്

MediaOne Logo

Web Desk

  • Published:

    12 Nov 2024 8:28 AM GMT

Ramesh Chennithala Pidichukettiya Azhimathikal: New Book on political controversies and corruption cases during the first Pinarayi government, book on Ramesh Chennithala,
X

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ രാഷ്ട്രീയ വിവാദങ്ങളും അഴിമതിക്കേസുകളും പ്രമേയമായി പുസ്തകം പുറത്തുവരുന്നു. 'രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികൾ' എന്ന പേരിലാണ് അഴിമതിക്കേസുകളുടെ പിന്നാമ്പുറക്കഥകൾ വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങാനിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ മുൻ പ്രസ് സെക്രട്ടറിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ ബി.വി പവനനാണു രചയിതാവ്.

2016നുശേഷം കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സ്പ്രിംഗ്ളർ ഇടപാട്, ബ്രൂവറി ഡിസ്റ്റിലറി അനുമതി, ആഴക്കടൽ മത്സ്യബന്ധന വിവാദം, പമ്പാ മണൽകടത്ത്, മസാല ബോണ്ട്, ഇ-മൊബിലിറ്റി തുടങ്ങി ഇ.പി ജയരാജന്റെ രാജിയിലേക്കു നയിച്ച ബന്ധുനിയമനം വരെയുള്ള കേസുകളും വിവാദങ്ങളുമാണ് പുസ്തകത്തിൽ ചർച്ചയാകുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് രമേശ് ചെന്നിത്തല നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങൾ കേന്ദ്രീകരിച്ചാണു പുസ്തകം തയാറാക്കിയിരിക്കുന്നത്.

സ്പ്രിംഗ്ളർ ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകൾക്കു പിന്നിൽ രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റ മാധ്യമവിഭാഗവും ഉപദേഷ്ടാക്കളും നടത്തിയ അന്വേഷണങ്ങളും വിവരശേഖരണങ്ങളും കണ്ടെത്തലുകളുമെല്ലാം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. മാതൃഭൂമി ബുക്സാണ് പ്രസാധകർ. നവംബർ 14ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുസ്തകത്തിന്റെ പ്രകാശനം നടക്കും.

Summary: 'Ramesh Chennithala Pidichukettiya Azhimathikal': New Book on political controversies and corruption cases during the first Pinarayi government

TAGS :

Next Story