സഹകരണമേഖലയ്ക്ക് കേന്ദ്രത്തിൽ പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധം- രമേശ് ചെന്നിത്തല
സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്ക്കാരിന്റെ ഈ നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണണം. ഇതിനെ ചെറുക്കാന്‍ കേരളം മുന്നോട്ട് വരണം. മുഖ്യമന്ത്രി ഇടപെടണം.
സഹകരണമേഖലയ്ക്ക് കേന്ദ്രത്തിൽ പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനത്തിന് പിന്നിൽ വർഗീയ ലക്ഷ്യമുണ്ടെന്നും നീക്കം സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണം സംസ്ഥാന ലിസ്റ്റിൽപ്പെട്ട വിഷയമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ രണ്ടാം ലിസ്റ്റിൽ 32-ാം എൻട്രിയായി സംസ്ഥാന വിഷയത്തിൽപ്പെടുത്തിയിട്ടുള്ളതാണ് സഹകരണം. കേന്ദ്രം അതിൽ മന്ത്രാലയമുണ്ടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തെ സംസ്ഥാന സർക്കാർ ഗൗരവമായി കാണണം. ഇതിനെ ചെറുക്കാൻ കേരളം മുന്നോട്ട് വരണെമെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സഹകരണ മേഖലയ്ക്ക് കേന്ദ്രത്തില്‍ പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധവും വര്‍ഗ്ഗീയ ലക്ഷ്യത്തോടെയുള്ളതുമാണ്.ഈ നീക്കം സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കും.
കേന്ദ്ര സര്‍ക്കാരില്‍ സഹകരണത്തിന് പുതിയ മന്ത്രാലയം ഉണ്ടാക്കി അമിത്ഷായെ ചുതല ഏല്പിക്കുകയാണ് ചെയ്യുന്നത്. സഹകരണ പ്രസ്ഥാനത്തെ വര്‍ഗ്ഗീയ വത്ക്കരിക്കുന്നതിനും സംഘപരിവാര്‍ ശക്തികള്‍ക്ക് സഹകരണമേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമുള്ള വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്.
സഹകരണം സംസ്ഥാന ലിസ്റ്റില്‍പ്പെട്ട വിഷയമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ രണ്ടാം ലിസ്റ്റില്‍ 32 ാം എന്‍ട്രിയായി സംസ്ഥാന വിഷയത്തില്‍പ്പെടുത്തിയിട്ടുള്ളതാണ് സഹകരണം. കേന്ദ്രം അതില്‍ മന്ത്രാലയമുണ്ടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.
കേരളം, കര്‍ണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തിന് ജനങ്ങള്‍ക്കിടയില്‍ വന്‍വേരോട്ടമാണുള്ളത്. ജനങ്ങള്‍ വലിയ തോതില്‍ ആശ്രയിക്കുന്ന സഹകരണ മേഖലയെ ചൊല്‍പ്പടിക്ക് കൊണ്ടു വരാനുള്ള ഗൂഢഅജണ്ടയുടെ ഭാഗമണ് ഈ നീക്കം.
ഇപ്പോള്‍ തന്നെ സഹകരണ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. നോട്ട് നിരോധനം വഴി സഹകരണ മേഖലയെ തകര്‍ക്കാന്‍ നടന്ന ശ്രമം വലിയ ചെറുത്ത് നില്‍പ്പിലൂടെയാണ് പരാജയപ്പെടുത്തിയത്.
സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്ക്കാരിന്റെ ഈ നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണണം. ഇതിനെ ചെറുക്കാന്‍ കേരളം മുന്നോട്ട് വരണം. മുഖ്യമന്ത്രി ഇടപെടണം.
ഒരു പൗരനെനന്ന നിലയില്‍ ഞാൻ നിയമപരമായി ഇതിനെതിരെ പോരാടും.
നേരത്തെ സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രത്തിന്‍റെ തീരുമാനം ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. സഹകരണം സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയമാണ്. അതിനെ ദുർബലപ്പെടുത്തുന്നതാണ് കേന്ദ്ര നീക്കമെന്നും സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തുന്നതെന്നും സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷവുമായി ചേർന്ന് തുടർനടപടി സ്വീകരിക്കുമെന്നും ചർച്ചകൾക്കായി സർവകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്തിന്റെ സഹകരണസംഘങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നയപരമായും നിയമപരമായുമുള്ള ചട്ടക്കൂട് തയ്യാറാക്കുമെന്ന് മാത്രമാണ് സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് വഴി ഉദ്ദേശിക്കുന്നതെന്നാണ് കേന്ദ്രത്തിൻറ് ന്യായം. എന്നാൽ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ചയ്ക്കോ ചർച്ചയ്ക്കോ കേന്ദ്രം തയ്യാറായിട്ടില്ല. സഹകരണം സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയമാണ്. ഇത് മറികടന്നുള്ള കേന്ദ്രനീക്കം സംസ്ഥാനത്തിൻറെ അധികാരത്തെ ദുർബലപ്പെടുത്തുമോ എന്നാണ് സംസ്ഥാനങ്ങളുടെ ആശങ്ക. സഹകരണ മന്ത്രാലയം പൂർണതോതിൽ പ്രവർത്തനസജ്ജമായാൽ രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിൻറെ ഭരണ-നിയന്ത്രണ കാര്യത്തിലെല്ലാം മന്ത്രാലയം ഇടപെടുമെന്നാണ് സൂചന.
Adjust Story Font
16