ശ്രീനിവാസിനെതിരെ നടക്കുന്നത് കേന്ദ്രത്തിന്റെ പ്രതികാര നടപടി; പിന്തുണയുമായി ചെന്നിത്തല | Ramesh chennithala supports bv srinivas

ശ്രീനിവാസിനെതിരെ നടക്കുന്നത് കേന്ദ്രത്തിന്റെ പ്രതികാര നടപടി; പിന്തുണയുമായി ചെന്നിത്തല

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ബി.വി. ശ്രീനിവാസിനെ ഇന്ന് ഡൽഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തി രുന്നു.

MediaOne Logo

Web Desk

  • Published:

    14 May 2021 4:01 PM

ശ്രീനിവാസിനെതിരെ നടക്കുന്നത് കേന്ദ്രത്തിന്റെ പ്രതികാര നടപടി; പിന്തുണയുമായി ചെന്നിത്തല
X

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിന് പിന്തുണയുമായി രമേശ് ചെന്നിത്തല. കോവിഡിനെ നേരിടുന്നതിൽ കേന്ദ്രസർക്കാരിന്റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ ശ്രീനിവാസിനെതിരെ നടക്കുന്നതെന്ന് ചെന്നിത്തല തുറന്നടിച്ചു.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ബി.വി. ശ്രീനിവാസിനെ ഇന്ന് ഡൽഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തി രുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ചാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. അനധികൃതമായി ആന്റിവൈറൽ മരുന്ന് സൂക്ഷിച്ച ബി.ജെ.പി എം.പിമാർക്കെതിരെ നടപടി എടുക്കാതെയാണ് സുതാര്യമായ സേവനപ്രവർത്തനങ്ങൾ നടത്തുന്ന ശ്രീനിവാസിനെതിരെ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് തിരിഞ്ഞിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കൊവിഡ് ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾക്കുള്ള ഉറവിടം വ്യക്തമാക്കണമെന്ന് കാട്ടിയാണ് ഡല്‍ഹി പൊലീസ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്. ശ്രീനിവാസിന്റെ എല്ലാ സേവനപ്രവർത്തനങ്ങളും സുതാര്യമാണ്. പ്രാണവായു കിട്ടാതെ പിടയുന്ന രോഗികൾക്ക് ഓക്സിജൻ എത്തിച്ചു നൽകി കോവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങള്‍ക്ക് മുന്‍നിരയിലാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പ്രവർത്തിക്കുന്നത്. ചെന്നിത്തല ഫെസ്ബുക്കിൽ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

കോവിഡിനെ നേരിടുന്നതിൽ കേന്ദ്രസർക്കാരിന്റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ ശ്രീനിവാസിനെതിരെ ഉണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായപ്പോള്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിരോധ നടപടികൾ നാടിന് സാന്ത്വനമായി മാറിയിരിക്കുകയാണ്.

കൊവിഡ് ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾക്കുള്ള ഉറവിടം വ്യക്തമാക്കണമെന്ന് കാട്ടിയാണ് ഡല്‍ഹി പൊലീസ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്. ശ്രീനിവാസിന്റെ എല്ലാ സേവനപ്രവർത്തനങ്ങളും സുതാര്യമാണ്.

പ്രാണവായു കിട്ടാതെ പിടയുന്ന രോഗികൾക്ക് ഓക്സിജൻ എത്തിച്ചു നൽകി കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങള്‍ക്ക് മുന്‍നിരയിലാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു ന്യുയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ തുറന്നു എഴുതിയിരുന്നു.

സ്വന്തം നാടിന് ആവശ്യമായ വാക്സിൻ നൽകാതെ വിദേശരാജ്യങ്ങൾക്കായി കയറ്റുമതി ചെയ്ത മോദി സർക്കാരിന്റെ പിടിപ്പുകേട് കൂടി ഈ മാധ്യമങ്ങൾ തുറന്നുകാട്ടിയിരുന്നു.

ആന്റിവൈറൽ മരുന്നായ Remdesivir അനധികൃതമായി സൂക്ഷിച്ചതിനു രണ്ട് ബിജെപി എംപിമാർക്കെതിരെ എഫ്.ഐ.ആർ ഇടണമെന്ന് രണ്ട് ഹൈക്കോടതികൾ ഉത്തരവിട്ടിരുന്നു. പതിനായിരം വയൽ remdesivir സൂക്ഷിച്ച മഹാരാഷ്ട്ര എംപി സുജയ് വിഖേ പട്ടേൽ, ഡൽഹി എംപി ഗൗതം ഗംഭീർ എന്നിവർക്കെതിരെയാണ് മഹാരാഷ്ട്ര,ഡൽഹി ഹൈക്കോടതികൾ ഉത്തരവിട്ടത്.

അനധികൃതമായി മരുന്ന് സൂക്ഷിച്ച ബിജെപി എംപിമാർക്കെതിരെ നടപടി എടുക്കാതെയാണ് സുതാര്യമായ സേവനപ്രവർത്തനങ്ങൾ നടത്തുന്ന ശ്രീനിവാസിനെതിരെ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസ് തിരിഞ്ഞിരിക്കുന്നത്.

യൂത്ത് കോൺഗ്രസിന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ലോകം നൽകുന്ന അംഗീകാരമാണ് കേന്ദ്രസർക്കാരിനെ വിറളി പിടിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ ഇത്തരം തടസ്സങ്ങളെ വകവെക്കാതെ സേവനവഴിയിൽ ജനങ്ങൾക്ക് ആശ്വാസം നൽകി മുന്നോട്ട് പോകുന്ന ബി.വി ശ്രീനിവാസിനു ഐക്യദാർഢ്യം.

TAGS :

Next Story