Quantcast

'മത്സര രംഗത്തേക്ക് ഉടനില്ല; പ്രവർത്തനത്തിനും പ്രചാരണത്തിനും യുഡിഎഫിനൊപ്പമുണ്ടാവും': രമേശ് പിഷാരടി

സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്ന് പിഷാരടി

MediaOne Logo

Web Desk

  • Updated:

    18 Jun 2024 8:04 AM

Published:

18 Jun 2024 7:59 AM

മത്സര രംഗത്തേക്ക് ഉടനില്ല; പ്രവർത്തനത്തിനും പ്രചാരണത്തിനും യുഡിഎഫിനൊപ്പമുണ്ടാവും: രമേശ് പിഷാരടി
X

കോഴിക്കോട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് നടൻ രമേശ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്നും പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം പ്രവർത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിനൊപ്പമുണ്ടാവുമെന്നും പിഷാരടി പറയുന്നു. വടകര ലോക്‌സഭ മണ്ഡലത്തിൽ നിന്നും ജയിച്ചതിനു പിന്നാലെ ഷാഫി പറമ്പിൽ പാലക്കാട് എം.എൽ.എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഇതോടെയാണ് പാലക്കാട് പിഷാരടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് നിന്ന് എംഎൽഎയായ ഷാഫി പറമ്പിൽ വടകരയിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ലോക്‌സഭയിലേക്കെത്തുന്നത്.

അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. അതിനാൽ തന്നെ പാലക്കാട് തെരഞ്ഞെടുപ്പ് മുന്നണികൾക്ക് നിർണായകമാണ്.

TAGS :

Next Story