Quantcast

രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാരം മീഡിയവണിന്

മീഡിയവൺ സീനിയർ പ്രൊഡ്യൂസർ സോഫിയ ബിന്ദിനാണ് പുരസ്‌കാരം.

MediaOne Logo

Web Desk

  • Updated:

    19 March 2024 2:54 PM

Published:

19 March 2024 2:05 PM

Ramnath Goenka Media Award to MediaOne
X

ന്യൂഡൽഹി: രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാരം മീഡിയവണിന്. മീഡിയവൺ സീനിയർ പ്രൊഡ്യൂസർ സോഫിയ ബിന്ദിനാണ് പുരസ്‌കാരം. മീഡിയവണിൽ സംപ്രേഷണം ചെയ്ത 'അക്ഷരം പൂക്കാത്ത കാട്ടുചോലകൾ' എന്ന ഡോക്യുമെന്ററിയാണ് പുരസ്‌കാരത്തിന് അർഹമായത്.

ഇന്ത്യയിലെ മികച്ച (പ്രാദേശിക വിഭാഗം) ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റിനുള്ള 2021ലെ പുരസ്‌കാരമാണ് സോഫിയ ബിന്ദിന് ലഭിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയിൽനിന്ന് സോഫിയ പുരസ്‌കാരം ഏറ്റുവാങ്ങി.

TAGS :

Next Story