'രമ്യ ഹരിദാസ് മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തില്ല': എൻ.കെ സുധീർ
'പട്ടികജാതി വിഭാഗത്തിലെ ജനങ്ങൾക്കുവേണ്ടി ഒരു ചെറുവിരൽ അനക്കിയില്ല'
പാലക്കാട്: ചേലക്കര യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എംപിയായിരുന്നപ്പോൾ മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന് ഡിഎംകെ സ്ഥാനാർഥി എൻ.കെ സുധീർ. പട്ടികജാതി വിഭാഗത്തിലെ ജനങ്ങൾക്കുവേണ്ടി ഒരു ചെറുവിരൽ അനക്കാൻ പോലും രമ്യക്കായില്ലെന്നും സുധീർ മീഡിയവണിനോട് പറഞ്ഞു. നിരവധി രാജ്യങ്ങളിൽ ടൂർ നടത്തിയെന്നല്ലാതെ ഒന്നും ചെയ്തില്ലെന്നും സുധീർ കൂട്ടിച്ചേർത്തു.
'രമ്യയുടെ പ്രചാരണത്തിനായി മുന്നിലുണ്ടായിരുന്നത് അനിൽ അക്കരെയാണ്. അനിൽ അക്കര രമ്യയോട് വിശദമായി സംസാരിച്ചിരുന്നു. എന്നാൽ അതൊന്നും കേൾക്കാൻ അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് പി.വി അൻവറിൻ്റേത്. പാവപ്പെട്ടവരെ സഹായിക്കുക എന്ന വലിയ ആശയവുമുണ്ട്. അൻവറിൻ്റെ തീരുമാനമായിരിക്കും എൻ്റെ തീരുമാനം.'- സുധീർ പറഞ്ഞു.
Next Story
Adjust Story Font
16