'ആ ബെഞ്ചിൽ ഞാൻ ജെഡ്ജിയാകാൻ പാടില്ലായിരുന്നു'; രഞ്ജൻ ഗഗോയ്
'ജസ്റ്റിസ് ഫോർ ദ ജഡ്ജ്' എന്ന ആത്മകഥുടെ പ്രകാശന ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൊഗോയ്.
തനിക്കെതിരായ ലൈംഗികാരോപണ കേസ് പരിഗണിച്ച ബെഞ്ചിൽ താൻ ജഡ്ജിയാവാന് പാടില്ലായിരുന്നുവെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും, രാജ്യസഭാംഗവുമായ രഞ്ജൻ ഗൊഗോയ്. 'ആ ബെഞ്ചിൽ എന്റെ സാന്നിദ്ധ്യം ഒഴിവാക്കാമായിരുന്നു. ഞാൻ അത് അംഗീകരിക്കുന്നു' അദ്ദേഹം പറഞ്ഞു. 'ജസ്റ്റിസ് ഫോർ ദ ജഡ്ജ്' എന്ന അദ്ദേഹത്തിന്റെ ആത്മകഥുടെ പ്രകാശന ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൊഗോയ്.
2019 ഏപ്രിൽ 19 നാണ് സുപ്രീംകോടതിയിലെ വനിത ജീവനക്കാരി രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. എല്ലാ സുപ്രീംകോടതി ജഡ്ജിമാർക്കും അവർ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ അസാധാരണ നടപടികളാണ് സുപ്രിംകോടതിയിലുണ്ടായത്. അവധി ദിവസമായ ശനിയാഴ്ച രാവിലെ ജസ്റ്റിസ് ഗൊഗോയ് മൂന്നംഗ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗ് വിളിച്ചുചേർത്ത് സംഭവത്തിൽ തന്റെ നിലപാട് വ്യക്തമാക്കി.
ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി സമിതി രൂപീകരിക്കുകയും, പിന്നീട് ഗൊഗോയ്ക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. ആരോപണം ഉയർത്തിയതിന് പിന്നാലെ പുറത്താക്കിയ ജീവനക്കാരിയെ തിരിച്ചെടുക്കുയും ചെയ്തു. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ ഇത്തരം ആരോപണങ്ങൾ ഉയരുന്നത്.
Adjust Story Font
16