രഞ്ജിത്ത് വധം; മുഖ്യ പ്രതികളിൽ രണ്ടുപേരെ റിമാൻഡ് ചെയ്തു
അനൂപിനെ ബാംഗ്ലൂർ നിന്നും റസീബിനെ ആലപ്പുഴയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്
രഞ്ജിത്ത് വധത്തിൽ അറസ്റ്റിലായ പ്രതികളിൽ രണ്ടു പേരെ റിമാൻഡ് ചെയ്തു. അനൂപ്, ജസീബ് എന്നിവരെയാണ് ജനുവരി 12 വരെ റിമാൻഡ് ചെയ്തത്. എസ്ഡിപിഐ സംസ്ഥാന ഭാരവാഹിയായിരുന്ന അഡ്വ. ഷാനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് രഞ്ജിത്തിനെ വധിക്കാനുള്ള കാരണമെന്നും എസ്ഡിപിഐ പ്രവർത്തകർ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ആകെ 25 പ്രതികളാണുള്ളത്. ഇതിൽ 12 പേർ മുഖ്യ പ്രതികളാണ്.
അനൂപിനെ ബാംഗ്ലൂർ നിന്നും റസീബിനെ ആലപ്പുഴയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂറിനിടെയാണ് ആലപ്പുഴയിൽ നാടിനെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ നടന്നത്.ഡിസംബർ 18 ന് വൈകീട്ടാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ ഡിസംബർ 19ന് പുലർച്ചെ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകൾ വീട്ടിലെത്തി വെട്ടിക്കൊല്ലുകയായിരുന്നു
Adjust Story Font
16