Quantcast

ബലാത്സംഗ കേസ്: ഗുണ്ടാ നേതാവ് ഓം പ്രകാശിൻ്റെ കൂട്ടാളി പുത്തൻപാലം രാജേഷ് പിടിയിൽ

കോട്ടയം കോതനല്ലൂരിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് രാജേഷ് പിടിക്കപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    10 Oct 2024 5:48 PM GMT

ബലാത്സംഗ കേസ്: ഗുണ്ടാ നേതാവ് ഓം പ്രകാശിൻ്റെ കൂട്ടാളി പുത്തൻപാലം രാജേഷ് പിടിയിൽ
X

തിരുവനന്തപുരം: ഗുണ്ടാ നേതാവ് ഓം പ്രകാശിൻ്റെ കൂട്ടാളി പുത്തൻപാലം രാജേഷ് പിടിയിൽ. തിരുവനന്തപുരത്തു റജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോട്ടയം കോതനല്ലൂരിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് രാജേഷ് പിടിക്കപ്പെട്ടത്. രണ്ടുദിവസമായി ജില്ലയിലുള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്.

എറണാകുളം സ്വദേശിനിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ രാജേഷിന്റെ കൂട്ടാളിയായ വിജയകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രാജേഷിനെ ഉടന്‍ തിരുവനന്തപുരം ഫോർട്ട് പൊലീസിന് കൈമാറും.

TAGS :

Next Story