Quantcast

ഒമ്പത് വയസുകാരി​ക്ക് നേരെ ലൈംഗികാതിക്രമം: രണ്ടാനച്ഛന് 80 വർഷം കഠിന തടവ്

മാതാവിന്റെ അറിവോടെയായിരുന്നു കുറ്റകൃത്യം

MediaOne Logo

Web Desk

  • Published:

    27 May 2024 5:17 PM GMT

13-yr-old boy raped and impregnates elder sister, booked
X

പാലക്കാട്: പട്ടാമ്പി ചാലിശ്ശേരിയിൽ 9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛന് 80 വർഷം കഠിന തടവും 2 ലക്ഷം പിഴയും ശിക്ഷ.മാതാവിന്റെ അറിവോടെയായിരുന്നു കുറ്റകൃത്യം.കേസിൽ കുട്ടിയുടെ മാതാവിന് 3 വർഷം തടവും 1 ലക്ഷം രൂപ പിഴ നൽകാനും പട്ടാമ്പി കോടതി ശിക്ഷ വിധിച്ചു.

2023 ൽ ചാലിശ്ശേരിയിലാണ് സംഭവം.ഒമ്പത് വയസുകാരിക്ക് നേരെ താമസ വീട്ടിൽ വെച്ച് രണ്ടാനച്ഛൻ ലൈംഗികതിക്രമം നടത്തുകയായിരുന്നു. അമ്മയുടെ അറിവോടെയായിരുന്നു കുറ്റകൃത്യം.സംഭവം പുറത്ത് അറിയിച്ചാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

പ്രതിയായ രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായി 80 വർഷം കഠിന തടവ് വിധിച്ചു. ഇയാൾ 2 ലക്ഷം രൂപ പിഴയും നൽകണം.അതിജീവിതയുടെ അമ്മക്ക് 3 വർഷം തടവും 1 ലക്ഷം രൂപയും പിഴയുമാണ് ശിക്ഷ.പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് രാമു രമേശ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.പിഴ സംഖ്യ ഇരയ്ക്ക് നൽകാനും കോടതി നിർദേശിച്ചു. ചാലിശ്ശേരി സി ഐ സതീഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാർ ഹാജരായി

TAGS :

Next Story