കരിപ്പൂർ വിമാനത്താവളത്തിൽ റാപിഡ് പി.സി.ആര്‍ ടെസ്റ്റിനുള്ള നിരക്ക് കുറച്ചു
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിൽ ഇനി മുതൽ 1580 രൂപയാണ് റാപിഡ് പി.സി.ആറിന് ഈടാക്കുക.
പ്രവാസി സമൂഹത്തിന്‍റെ പ്രതിഷേധം വിജയം കണ്ടു. കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവാസികളിൽ നിന്ന് റാപിഡ് പി.സി.ആർ പരിശോധനക്ക് ഈടാക്കുന്ന അമിത നിരക്ക് അധികൃതർ കുറച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിൽ ഇനി മുതൽ 1580 രൂപയാണ് റാപിഡ് പി.സി.ആറിന് ഈടാക്കുക.
നേരത്തേ, ഇത് 2490 രൂപയായിരുന്നു. 910 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. പുതിയ നിരക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നടപ്പാക്കി. ഉത്തരവ് പുറത്തിറങ്ങിയ ശേഷം ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെട്ട ഷാർജ വിമാനത്തിലെ യാത്രക്കാരിൽ നിന്ന് പുതുക്കിയ നിരക്കാണ് ഈടാക്കിയതെന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ പറഞ്ഞു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലല്ലാത്ത വിമാനത്താവളങ്ങളിലും വൈകാതെ പുതിയ നിരക്ക് നടപ്പാക്കുമെന്നാണ് അറിയുന്നത്.
Next Story
Adjust Story Font
16